റൊമാന്റിക് ആക്ഷന്‍ ചിത്രവുമായി മോഹിത് സൂരി; ‘മലംഗ്’ പുതിയ പോസ്റ്റര്‍ പുറത്ത്

റൊമാന്റിക് ആക്ഷന്‍ ചിത്രം ‘മലംഗി’ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മോഹിത് സൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ അനില്‍ കപൂര്‍, ആദിത്യ റോയ് കപൂര്‍, ദിഷ പതാനി, കുനാല്‍ ഖേമു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനില്‍ കപൂര്‍ ചിത്രത്തില്‍ നെഗറ്റീവ് റോളില്‍ തമാശക്കാരനായ ഒരു പൊലീസുകാരനായിട്ടാണ് എത്തുന്നത്.

അങ്കിത് തിവാരി, അനുപം റോയ്, മിത്തൂണ്‍, ജീത് ഗാംഗുലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ലവ് രഞ്ജന്‍, അങ്കുര്‍ ഗാര്‍ഗ്, ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ജയ് ഷെവക്രാമന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വികാസ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രം ഫെബ്രുവരി ഏഴിന് പ്രദര്‍ശനത്തിന് എത്തും.

Top