ട്രെൻഡിങ്ങിൽ ഇടം നേടി ബോളിവുഡ് ചിത്രം ‘ദി വൈറ്റ് ടൈഗർ’ ടീസർ

ണ്ടു ദിവസങ്ങൾ കൊണ്ട് മൂന്നു മില്യന് മുകളിൽ കാണികളുമായി, ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടി ബോളിവുഡ് ചിത്രം ദി വൈറ്റ് ടൈഗറിന്റെ ടീസർ.

ഒ ടി ടി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്ലിക്സ് വഴിയാകും ചിത്രം റിലീസ് ചെയ്യുക. 2008 -ൽ ന്യൂയോർക്ക് ടൈംസ് പുറത്തു വിട്ട,ബെസ്റ്റ് സെല്ലറും, ബുക്കർ അവാഡും കരസ്തമാക്കിയ അരവിന്ദ് അടിഗ രചിച്ച നോവലിനെ ആസ്പതമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് രമിൻ ബഹറാണിയാണ്.

പ്രിയങ്ക ചോപ്ര, രാജ്‌കുമാർ റാവു, ആദർശ് ഗൗരവ് എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ആദർശ് അവതരിപ്പിക്കുന്ന സാധുവായ കാർ ഡ്രൈവറുടെ കഥയിലൂടെയാണ് ചിത്രം വികസിക്കുന്നത്.

Top