ബോളിവുഡ് ചിത്രം ഹാരി ആന്റ് മേഗന്‍; ബികമിങ് റോയല്‍ ; ട്രെയിലര്‍ കാണാം

ബോളിവുഡ് ചിത്രം ഹാരി ആന്റ് മേഗന്‍; ബികമിങ് റോയല്‍ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടു. ബ്രിണിലെ ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കലിന്റെയും ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്.

2018ല്‍ ഹാരി ആന്റ് മേഗന്‍; എ റോയല്‍ റൊമന്‍സ് എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ആദ്യ ഭാഗത്തില്‍ ഹാരിയുടെയും മേഗന്റെയും പ്രണയവും വിവാഹവുമായിരുന്നു പ്രമേയം എങ്കില്‍ രണ്ടാംഭാഗത്തില്‍ രാജകുടുംബാംഗമായതിന് ശേഷമുള്ള മേഗന്റെ ജീവിതമാണ് പറയുന്നത്.

ചാള്‍സ് ഫീല്‍ഡ് ഹാരിയെയും ടിഫാനി സ്മിത്ത് മേഗനെയും അവതരിപ്പിക്കുന്നു.

Top