ബോളിവുഡ് ചിത്രം ‘അനിമല്‍’ ഒടിടി റിലീസിനൊരുങ്ങുന്നു

പോസിറ്റീവ് അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഒരുപോലെ ലഭിച്ച ബോളിവുഡ് ചിത്രം ‘അനിമല്‍’ ഒടിടി റിലീസിനൊരുങ്ങുന്നു. ജനുവരി 26 മുതല്‍ ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെ സ്ട്രീമിങ് ആരംഭിക്കുക. രണ്‍ബീര്‍ കപൂര്‍, രശ്മിക മന്ദാന, അനില്‍ കപൂര്‍, ബോബി ഡിയോള്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് അനിമല്‍.

അമിത് റോയ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിലെ എഡിറ്റര്‍ സംവിധായകനായ സന്ദീപ് റെഡ്ഡി തന്നെയാണ്. ഒന്‍പത് സംഗീതസംവിധായകര്‍ ചേര്‍ന്നാണ് ‘അനിമലി’ലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

‘അര്‍ജുന്‍ റെഡ്ഡി’, ‘കബീര്‍ സിങ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത സിനിമ ഹിന്ദിക്ക് പുറമേ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായിട്ടാണ് എത്തിയത്. ഡിസംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം ആഗോളതലത്തില്‍ 800 കോടിയ്ക്ക് മുകളിലാണ് സിനിമ കളക്ട് ചെയ്തത്.

Top