ആവശ്യമില്ലാത്ത ചോദ്യം. . .മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി ഷാഹിദ് കപൂര്‍

ബോളിവുഡ് ഹീറോ ഷാഹിദ് കപൂര്‍ മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറിയ സംഭവം ചര്‍ച്ചയാകുന്നു. കബീര്‍ സിംഗ് ചിത്രത്തിലെ നായിക കിയാര അദ്വാനിയോട് ചുംബനരംഗങ്ങളെക്കുറിച്ച് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ടറോടാണ് ഷാഹിദ് ചൂടായത്.

ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിങ് പരിപാടിയ്ക്കിടെയായിരുന്നു സംഭവം. ചോദ്യത്തിനോട് കിയാര ചിരിച്ചായിരുന്നു പ്രതികരിച്ചത്. എന്നാല്‍ ഇതിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു നായകന്‍ ഷാഹിദ് കപൂര്‍ പ്രതികരിച്ചത്. ‘നിങ്ങള്‍ക്ക് കാമുകി ഉണ്ടോ’ എന്ന് റിപ്പോര്‍ട്ടറോട് ഷാഹിദ് ചോദിച്ചു.

എന്നാല്‍, ഷാഹിദിന്റെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നതിനായി റിപ്പോര്‍ട്ടര്‍ വിഷയം മാറ്റാന്‍ ശ്രമിച്ചെങ്കിലും ഷാഹിദ് വിട്ടില്ല. ചിത്രത്തില്‍ മനുഷ്യന്‍മാരാണ് അഭിനയിച്ചിരിക്കുന്നത്. അല്ലാതെ നായ്ക്കുട്ടികളല്ലെന്നും പറഞ്ഞായിരുന്നു താരം ആ ചോദ്യത്തിനുള്ള ഉത്തരം അവസാനിപ്പിച്ചത്.

Top