ബോളിവുഡും, കോളിവുഡും കൈയ്യടക്കിയ ശേഷം അദിതി റാവു തെലുങ്കിലേയ്ക്ക്

adithy-rao

ബോളിവുഡും, കോളിവുഡും കൈയ്യടക്കിയ ശേഷം അദിതി റാവു ഹൈദരി തെലുങ്കില്‍ അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നു. സമ്മോഹനം എന്ന ചിത്രത്തിലൂടെയാണ് അദിതി തെലുങ്കിലേയ്ക്ക് അരങ്ങേറുവാന്‍ ഒരുങ്ങുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ ഇന്ദ്രഗണ്ഡി മോഹന്‍ കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധായകന്‍. റൊമാന്റിക് ചിത്രമായ സമ്മോഹനത്തില്‍ സുധീര്‍ ബാബുവാണ് നായകനാകുന്നത്.

ഇപ്പോള്‍ അഭിനയത്തോടൊപ്പം തെലുങ്ക് പഠിക്കുന്ന തിരക്കിലാണ് അദിതിയെന്നാണ് റിപ്പോര്‍ട്ട്. ഈ ചിത്രം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും അദിതി മണിരത്‌നത്തിന്റെ മള്‍ട്ടി സ്റ്റാര്‍ ചിത്രം ചെക്ക ചിവന്ത വാനത്തില്‍ അഭിനയിക്കുക.

Top