സിനിമാ മോഡലില്‍ അഞ്ച് വയസ്സുകാരനെ കിഡ്‌നാപ്പ് ചെയ്ത ഐ.എ.എസ് ഉദ്യോഗാര്‍ത്ഥി അറസ്റ്റില്‍

ന്യൂഡല്‍ഹി: ബോളിവുഡ് സിനിമ മോഡലില്‍ അഞ്ച് വയസുകാരനായ കുട്ടിയെ തട്ടിയെടുത്ത് പണം ആവശ്യപ്പെട്ട ഐ.എ.എസ് ഉദ്യോഗാര്‍ത്ഥി അറസ്റ്റില്‍. ഡല്‍ഹിയിലെ ഭജനാപുരയില്‍ നിന്നുമാണ് 27കാരനായ ആസിഫ് അലി കുട്ടിയെ തട്ടിയെടുത്തത്. കുട്ടി സുരക്ഷിതനാണെന്ന് പൊലീസ് അറിയിച്ചു.

എം.ടെക്ക് ബിരുദധാരിയായ തനിക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തന്റെ കൈയില്‍ നിന്നും വാങ്ങിയ ശേഷം ഇയാള്‍ മുങ്ങുകയായിരുന്നെന്ന് ആസിഫ് പൊലീസിനോട് പറഞ്ഞു. ഇതേ തുടര്‍ന്നുണ്ടായ കടം വീട്ടാനാണ് തനിക്ക് ഈ വഴി സ്വീകരിക്കേണ്ടി വന്നതെന്നും പൊലീസിന് മുന്നില്‍ ആസിഫ് കുറ്റസമ്മതം നടത്തി.

Top