കരണ്‍ ജോഹര്‍ വിഷം വിളമ്പുമെന്ന് ; കങ്കണയുടെ പ്രസ്താവന വിവാദമാകുന്നു

karan and kankana

രണ്‍ ജോഹറിനെതിരെ കങ്കണ റണാവത്ത് വീണ്ടും. ഇരുവരും തമ്മിലുള്ള പ്രശ്‌നം തുടങ്ങുന്നത് കരണ്‍ തന്റെ ചിത്രങ്ങളില്‍ പക്ഷപാതം കാണിക്കുന്നുണ്ടെന്ന കങ്കണയുടെ പ്രസ്താവനയോടു കൂടിയായിരുന്നു. ഇപ്പോഴിതാ വീണ്ടും കരണിനെ ആക്ഷേപിക്കുന്ന തരത്തില്‍ പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് കങ്കണ.

ഇരുവരും ഒരുമിച്ച് പങ്കെടുത്ത പരിപാടിയില്‍, കരണ്‍ തന്റെ അതിഥികള്‍ക്ക് എന്തു നല്‍കുമെന്ന ചോദ്യത്തിന് കങ്കണ നല്‍കിയ ഉത്തരം വിഷം വിളമ്പുമെന്നാണ്. കങ്കണയുടെ ഉത്തരം വിവാദമായിരിക്കുകയാണ്.

Top