ജോണ്‍ അബ്രഹാമിന്റെ പുതിയ ചിത്രം ‘സത്യമേവ ജയതേ’; ആഗസ്ത് 15ന് തിയേറ്ററില്‍

john

ജോണ്‍ അബ്രഹാമിന്റെ പുതിയ ചിത്രം ‘സത്യമേവ ജയതേ’ ആഗസ്ത് 15ന് തിയേറ്ററുകളിലേയ്ക്ക്.

ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് മിലാപ് മിലന്‍ സവേരിയാണ്. ടി സീരീസ്, എമ്മായി എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവയുടെ ബാനറില്‍ നിഖില്‍ അദ്വാനി, ഭൂഷണ്‍ കുമാര്‍, കൃഷ്ണകുമാര്‍, മോനിഷ അദ്വാനി, മധു ജി ഭോജ്വാനി എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ജോണ്‍ എബ്രഹാമിനൊപ്പം അമൃത ഖാന്‍വില്‍ക്കാര്‍, നോറ ഫതേഹി, മനോജ് വാച്‌പേയി എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

Top