ജിമ്മില്‍ പുഷ് അപ്പ് എടുക്കുന്നതിനിടെ വീണ ചിത്രം പങ്കുവെച്ച് ദീപിക പദുക്കോണ്‍

ജിമ്മില്‍ പുഷ് അപ്പ് എടുക്കുന്നതിനിടെ ബോളിവുഡിന്റെ പ്രിയങ്കരിയായ ദീപിക വീണ സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ജിമ്മില്‍ പുഷപ്പ് എടുക്കുന്നതിനിടെ വീണ തന്റെ ചിത്രം ദീപിക തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

താന്‍ വീണു പോയെന്നും പിന്നെ കൈ കുത്തി മാത്രമാണ് എഴുന്നേല്‍ക്കാന്‍ സാധിച്ചതെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിനോടൊപ്പം താരം കുറിച്ചു. എന്നാല്‍, വീഴ്ചയില്‍ ഒന്നും സംഭവിച്ചിട്ടില്ലെങ്കിലും ആരാധകര്‍ ആശങ്കയിലാണ്.

Top