ബോളിവുഡ് ഗ്ലാമർ ലേഡി പൂനം പണ്ടേ വിവാഹിതയായി

ബോളിവുഡ് താരവും മോഡലുമായ പൂനം പണ്ടേ വിവാഹിതയായി. സംവിധായകനും സുഹൃത്തുമായ സാം ബോബയാണ് വരൻ.

പ്രിയതമനൊപ്പമുള്ള ചിത്രത്തോടൊപ്പം ‘ഏഴ് ജന്മം നിങ്ങളോടൊപ്പം കഴിയുന്നതിനായി ഇവിടെ കാത്തിരിക്കുന്നു ‘എന്ന വാക്കുകളിലൂടെ പൂനം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ വിവാഹ വാർത്ത പുറത്ത് വിട്ടത്.

വിവാഹവേദിയിൽ നിന്നും ഇരുവരും പരസ്പരം ആലിംഗനം ചെയ്ത് ചുംബിക്കുന്ന ചിത്രവും നടി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇതോടെ താരദമ്പതിമാർക്ക് ആശംസകളുമായി ആരാധകരും എത്തികൊണ്ടിരിക്കുകയാണ്. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പരമ്പരാഗത രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ.

Top