സ്ത്രീകള്‍ പ്രതികരിക്കാന്‍ പഠിക്കണം ; അഭിപ്രായം തുറന്നു പറഞ്ഞ് തപ്‌സി പന്നു

tapsy-pannu

തിനോടകം ബോളിവുഡില്‍ ശ്രദ്ധേയയായി മാറിയ തപ്‌സി പന്നു സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍ മടി ഇല്ലാത്ത താരമാണ്. കഴിവില്‍ ഉറച്ച വിശ്വാസത്തോടെ മുന്നോട്ടു പോകുന്ന താരം ബോളിവുഡിലെ, ബോള്‍ഡും ബ്യൂട്ടിഫുള്ളുമായ താരമാണ്.

ഇത്തരത്തില്‍ സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് തപ്‌സി. ചില വേഷങ്ങളില്‍ സ്ത്രീകളെ കാണുമ്പോഴാണ് പുരുഷന്‍ അവളില്‍ ആകൃഷ്ടനാകുന്നതും പീഡനം നടക്കുന്നതെന്നും ഒരാള്‍ തന്നോടു പറഞ്ഞതായും, അങ്ങനെ അസുഖമുള്ള പുരുഷന് അവന്റെ അസുഖം തീര്‍ത്തു തരാനുള്ള ഉപകരണമല്ല സ്ത്രീകള്‍ എന്ന് തിരിച്ചു പറഞ്ഞതായും താരം പറയുന്നു.

സ്ത്രീകള്‍ പ്രതികരിക്കാന്‍ പഠിക്കണമെന്നും, പുരുഷന്‍ ആസ്വദിക്കുന്ന എല്ലാ അവകാശങ്ങളും ഒരു സ്ത്രീക്ക് ആസ്വദിക്കാന്‍ കഴിയണമെന്നാണ് ഫെമിനിസം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും, അല്ലാതെ പുരുഷനെ അടിച്ചമര്‍ത്തി അധികാരം പിടിച്ചടക്കുകയല്ല ഫെമിനിസം എന്നും താരം കൂട്ടിച്ചേര്‍ത്തു.

Top