ബോളിവുഡിലുമുണ്ട് ദുല്‍ഖറിന് ആരാധികമാര്‍; നായികമാര്‍ ദുല്‍ഖറിന് പുറേക

ര്‍വാന്‍ എന്ന ചിത്രത്തോടെ ബോളിവുഡില്‍ സ്വന്തമായി ഒരുസ്ഥാനം നേടിയ ദുല്‍ഖര്‍ തന്റെ അടുത്ത ഹിന്ദി ചിത്രമായ ദി സോയാഫാക്ടറിനായി തയ്യാറെടുക്കുകയാണ്. ചിത്രീകരണം തുടങ്ങാനിരിക്കെ, ഇപ്പോഴിതാ ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ പോകുന്നതിന്റെ ത്രില്‍ പങ്കു വെക്കുകയാണ് സോനം. ട്വിറ്ററിലൂടെയാണ് നടി തന്റെ സന്തോഷമറിയിച്ചത്. ട്വീറ്റിന് ‘ഞാനും അങ്ങനെത്തന്നെ’ എന്നു ദുല്‍ഖര്‍ മറുപടിയും നല്‍കിയിട്ടുണ്ട്.

dulquer

കാര്‍വാനില്‍ ദുല്‍ഖറിന്റെ പൂര്‍വ കാമുകിയായി വേഷമിട്ട കൃതി ഖര്‍ബന്ദയും താരത്തിന്റെ മറ്റൊരു ആരാധികയാണ്. അഞ്ചു മിനിറ്റ് ദൈര്‍ഘ്യം മാത്രമുള്ള ചെറിയ വേഷമാണ് കാര്‍വാനില്‍ ചെയ്തത്. ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ ഇനിയും അവസരമുണ്ടാകണം എന്ന് ആഗ്രഹിക്കുന്നതായും കൃതി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

തേരേ ബിന്‍ ലാദന്‍ എന്ന ചിത്രം സംവിധാനം ചെയ്ത അഭിഷേക് ശര്‍മയാണ് സോയ ഫാക്ടര്‍ ഒരുക്കുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും അദ്‌ലാബ്‌സ് ഫിലിംസും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു. അടുത്തവര്‍ഷം ആദ്യം ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.നേഹ രാകേഷ് ശര്‍മയാണ് തിരക്കഥ തയ്യാറാക്കുന്നത്.’പ്രദ്യുമ്നന്‍ സിംഗ് ആണ് സംഭാഷണങ്ങള്‍ രചിക്കുന്നത്. ഒടുവില്‍ എഴുത്തുകാരി തന്നെ അത് മുഴുവനായി വായിച്ച് ഭംഗിയാക്കി തന്നു. തന്റെ കഥാപാത്രങ്ങളെക്കുറിച്ചും അവരുടെ സംഭാഷണത്തെക്കുറിച്ചുമെല്ലാം അവര്‍ക്കു തന്നെയാണല്ലോ നന്നായി അറിയുകയെന്ന് അഭിഷേക് ശര്‍മ അഭിപ്രായപ്പെട്ടു.

1983ല്‍ ഇന്ത്യ ലോകകപ്പ് കിരീടം നേടിയ വര്‍ഷം ജനിച്ച സോയ എന്ന പെണ്‍കുട്ടിയെ കുറിച്ചാണ് നോവലിലെ കഥ പുരോഗമിക്കുന്നത്. സോയ ജനിച്ചതു കൊണ്ടാണ് ഇന്ത്യ ലോകകപ്പ് നേടിയതെന്നായിരുന്നു അക്കാലത്തെ വിശ്വാസം അതു കൊണ്ട് 2010 ലെ ലോകകപ്പിനും സോയയുടെ സഹായം നേടാന്‍ ക്രിക്കറ്റ് ടീം ആലോചിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.

Top