ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററില്‍ സോണിയാ ഗാന്ധിയായി സൂസന്‍ ബെര്‍നെര്‍ട്

SONIA-GANDHI

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ജീവിതം സിനിമയാകാന്‍ ഒരുങ്ങുന്നു. അനുപം ഖേര്‍ ഡോ. മന്‍മോഹന്‍ സിംഗ് ആയി വേഷമിടുന്ന ചിത്രത്തില്‍ സോണിയാ ഗാന്ധിയായി എത്തുന്നത് ജര്‍മന്‍ നടി സുസന്‍ ബെര്‍നെര്‍ട് ആണ്. ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്നാണ് സിനിമയുടെ പേര്.

നിരവധി ഇന്ത്യന്‍ സിനിമകളില്‍ അഭിനയിച്ച സൂസന്‍ പ്രധാനമന്ത്രി എന്ന ടിവി സീരിയിലിലും സോണിയാ ഗാന്ധിയെ അവതരിപ്പിച്ചിരുന്നു. വിജയ് രത്‌നാകര്‍ സംവിധാനം ചെയ്യുന്ന സിനിമ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്.

Top