അയ്യപ്പനും കോശിയും ചിത്രത്തെ അഭിനന്ദിച്ച് ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ഗുപ്ത

ച്ചി സംവിധാനം അയ്യപ്പനും കോശിയും ചിത്രത്തെ അഭിനന്ദിച്ച് ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ഗുപ്ത. ചിത്രത്തിലെ താരങ്ങളുടെ മികവുറ്റ പ്രകടനം അവിശ്വസനീയമാണെന്ന് സംവിധായകന്‍ പറഞ്ഞു. അയ്യപ്പനും കോശിയും ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും വളരെ ഉചിതമായിരിക്കുമെന്ന പ്രതീക്ഷയും സഞ്ജയ് ഗുപ്ത പങ്കുവച്ചു.

ആമസോണ്‍ പ്രൈം വീഡിയോയിലൂടെ സിനിമ കണ്ട ശേഷമാണ് സംവിധായകന്റെ പ്രതികരണം. പൃഥ്വിരാജ്, ബിജു മേനോന്‍, അനില്‍ നെടുമങ്ങാട്, ഗൗരി നന്ദ, രഞ്ജിത്, നഞ്ചമ്മ, അനു മോഹന്‍ എന്നിവരായിരുന്നു അയ്യപ്പനും കോശിയും ചിത്രത്തിലെ പ്രധാന താരങ്ങള്‍. അയ്യപ്പന്‍ നായര്‍ എന്ന പൊലീസുകാരനായി ബിജു മേനോനും കോശി കുര്യനായി പൃഥ്വിരാജും ശക്തമായ പ്രകടനമാണ് കാഴ്ചവച്ചത്.

അയ്യപ്പനും കോശിയും ചിത്രത്തിന്റെ ഹിന്ദി റീമേക്കിലൂടെ ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും ദോസ്താനക്ക് ശേഷം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ പവന്‍ കല്യാണും റാണ ദഗ്ഗുബാട്ടിയുമാണ് ലീഡ് റോളിലെത്തുന്നത്.

 

 

Top