ബോളിവുഡ് സംവിധായിക കല്‍പ്പന ലാജ്മി അന്തരിച്ചു

മുംബൈ: ബോളിവുഡ് സിനിമാ ലോകത്ത് ശ്രദ്ധേയയായ സംവിധായിക കല്‍പ്പന ലാജ്മി (61) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്നു ദീര്‍ഘനാളായി ചികിത്സയിലായിരുന്നു കല്‍പ്പന. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഓഷിവാരാ ക്രിമറ്റോറിയത്തില്‍ സംസ്‌കാരചടങ്ങുകള്‍ നടക്കും.

സ്ത്രീ പ്രാധാന്യമുള്ള അനേകം ചിത്രങ്ങള്‍ കല്‍പ്പന സംവിധാനം ചെയ്തു. റുഡാലി, ചിംഗാരി, ഏക് പല്‍, ദമന്‍ എന്നിവ കല്‍പ്പനയുടെ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ചിലതാണ്. ചിംഗാരിയാണ് കല്‍പ്പന അവസാനം സംവിധാനം ചെയ്ത ചിത്രം.

ശ്യാം ബെനഗലിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയാണ് കല്‍പ്പന സിനിമയിലെത്തിയത്. പിന്നീട് ‘ഡിജെ മൂവി പയനീര്‍’ എന്ന ഡോക്യുമെന്ററി ഫിലിം സംവിധാനം ചെയ്ത് സ്വതന്ത്ര സംവിധായികയായി അരങ്ങേറ്റം കുറിച്ചു.

Top