ആരാധകര്‍ ആവേശത്തില്‍; രണ്‍വീര്‍-ദീപിക വിവാഹത്തിന്റെ ഒരുക്കള്‍ ആരംഭിച്ചു

വെനീസ്: ബോളിവുഡിന്റെ പ്രിയ താരങ്ങളായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വിവാഹിതരാകുന്നു എന്ന വാര്‍ത്തയുടെ ആവേശത്തിലാണ് ആരാധകര്‍.

നവംബര്‍ പതിനാലിനും പതിനഞ്ചിനുമായിട്ടാണ് താരജോഡികളുടെ വിവാഹം നടക്കുക. ഇതിനു മുന്നോടിയായുള്ള ആഘോഷങ്ങള്‍ക്ക് ഞായാറാഴ്ച തുടക്കം കുറിച്ചിരിക്കുകയാണ്. ശനിയാഴ്ച തന്നെ മുംബൈയില്‍ നിന്നും ദീപികയും രണ്‍വീറും ഇറ്റലിയിലേക്ക് പുറപ്പെട്ടിരുന്നു.

ദീപികയുടെ മാനേജരായ കരീഷ്മ പ്രകാശ്, ഹെയര്‍സ്‌റ്റൈലിസ്റ്റ് അമിത് ഠാക്കൂര്‍ എന്നിവരാണ് വിവാഹത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കു വെച്ചിരിക്കുന്നത്. നവംബര്‍ 13 ന് സംഗീത ചടങ്ങുകളോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. നവംബര്‍ 14ന് കന്നട ആചാരങ്ങളോടെയായിരിക്കും വിവാഹം നടക്കുക.

Top