പത്മാവദിനെ വിമര്‍ശിച്ച സ്വര ഭാസ്‌കറിന് മറുപടിയുമായി ദീപിക പദുക്കോണ്‍

deepika-padukkone

വിവാദമായി മാറിയെങ്കിലും തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന പത്മാവദിനെ വിമര്‍ശിച്ച ബോളിവുഡ് നായിക സ്വര ഭാസ്‌കറിന് മറുപടിയുമായി ചിത്രത്തില്‍ പത്മാവതിയായി അഭിനയിച്ച ദീപിക പദുക്കോണ്‍.

പത്മാവദ് കണ്ട് യോനിയായി ചുരുങ്ങിയെന്ന സ്വരയുടെ അഭിപ്രായത്തിനാണ് മറുപടിയുമായി ദീപിക എത്തിയത്. സിനിമ തുടങ്ങും മുന്‍പ് എഴുതി കാണിക്കുന്ന മുന്നറിയിപ്പുകളൊന്നും സ്വര ഭാസ്‌കര്‍ ശ്രദ്ധിച്ചു കാണില്ലെന്നാണ് ദീപിക പറയുന്നത്. സിനിമ തുടങ്ങും മുന്‍പ് എഴുതിക്കാണിക്കുന്ന ഡിസ്‌ക്ലൈമറില്‍ സിനിമയില്‍ ഒരു തരത്തിലുള്ള ആചാരങ്ങളെയും പ്രകീര്‍ത്തിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് വ്യക്തമായി പറയുന്നുണ്ടെന്നും, അത് കാണിക്കുന്ന സമയത്ത് സ്വര പോപ്പ്‌കോണ്‍ വാങ്ങാന്‍ പോയി കാണുമെന്നും ദീപിക പരിഹസിച്ചു.

കൂടാതെ, ആ സിനിമ ഏതു കാലഘട്ടത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ചതാണെന്ന് മനസിലാക്കണമെന്നും, ജോഹര്‍ എന്ന ആചാരത്തെ കുറിച്ചു മാത്രമല്ല ആ സിനിമ, അതിനുമപ്പുറം സ്ത്രീകളുടെ അഭിമാനത്തിന് വേണ്ടി നിലകൊള്ളുന്നുവെന്നാണ് താന്‍ കരുതുന്നതെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.

Top