Bollywood: Deepika Padukone Dress Costs Rs 10 Lakhs

ബോളിവുഡ് സൂപ്പര്‍താരം ദീപിക പദുക്കോണിന് 11 ലക്ഷത്തിന്റെ രണ്ട് വസ്ത്രങ്ങള്‍.

അടുത്തയിടെ ഒരു ടിവി പരിപാടിക്ക് ദീപിക എത്തിയത് വില പിടിപ്പുള്ള വസ്ത്രം ധരിച്ചായിരുന്നു. എത്ര രൂപയാണ് ദീപിക ധരിച്ച വസ്ത്രത്തിനെന്നറിയാമോ ? പതിനൊന്ന് ലക്ഷം രൂപയാണെന്ന് പറഞ്ഞ് കേള്‍ക്കുന്നു. അതല്ല യഥാര്‍ത്ഥ വില 10 ലക്ഷമാണെന്ന കാര്യത്തിലും തര്‍ക്കമുണ്ട്. അതൊന്നും ദീപികയെ ബാധിച്ചിട്ടില്ല.

വിവാഹം, ചലച്ചിത്രോത്സവം,പുരസ്‌കാര സ്വീകരണം, ഫാഷന്‍ഷോ എന്നീ സ്ഥലങ്ങളില്‍ മാത്രമേ ദീപിക ഇത്തരം വില കൂടിയ വസ്ത്രം ധരിച്ച് പോകാറുള്ളു.

deepika

ആര്‍ക്കും ദോഷം ഉണ്ടാകാത്ത രീതിയിലാണ് ദീപിക വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നത്. അതുകൊണ്ട് പല നടികളും ദീപികയെ മാതൃകയാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. ദീപികയുടെ നയം ഒന്നു വേറെ തന്നെ , അത് മറ്റൊരാള്‍ക്ക് അനുകരിക്കാന്‍ പറ്റുന്നതുമല്ല.

കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി 500,1000 നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരിക്കെ ബോളിവുഡ് താരങ്ങളുടെ വില കൂടിയ വസ്ത്രങ്ങളും ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.

Top