ഈ വിയോഗം ബോളിവുഡിന് തീരാനഷ്ടം; ഇര്‍ഫാന്‍ ഖാന്റെ മരണത്തില്‍ അനുശോചിച്ച് താരങ്ങള്‍

ഗോഡ്ഫാദര്‍മാരില്ലാതെ ബോളിവുഡില്‍ മേല്‍വിലാസം സൃഷ്ടിച്ചെടുത്ത നടനായിരുന്നു നടന്‍ ഇര്‍ഫാന്‍ ഖാന്‍. അദ്ദേഹത്തിന്റെ അകാല വിയോഗത്തില്‍ വിശ്വസിക്കാനാകാതെ വിറങ്ങലിച്ച് നില്‍ക്കുകയാണ് ബോളിവുഡ്. നിരവധിപേരാണ് താരത്തിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് രംഗത്തെത്തിയത്.

വലിയ ശൂന്യതയെന്നാണ് നടന്‍ അമിതാഭ് ബച്ചന്‍ ഇര്‍ഫാന്‍ ഖാന്റെ മരണത്തോട് പ്രതികരിച്ചത്.

ഇതിലും ദുഃഖകരമായ മറ്റൊരു വാര്‍ത്ത കേള്‍ക്കാനില്ലെന്നാണ് നടന്‍ അനുപം ഖേര്‍ പ്രതികരിച്ചത്. മികച്ച നടനും നല്ല മനുഷ്യനാണ് ഇര്‍ഫാന്‍ ഖാനെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

സണ്ണി ഡിയോള്‍, ഭൂമി പഡ്‌നേക്കര്‍, ഊര്‍മിള മഡോത്കര്‍, റവീണ ടാണ്ഡന്‍ തുടങ്ങിയ താരങ്ങള്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ച് ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ സിനിമയ്ക്ക് തീരാ നഷ്ടമെന്നാണ് രണ്‍ദീപ് ഹൂഡ ട്വീറ്റ് ചെയ്തത്. അദ്ദേഹത്തിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി നടന്‍മാരായ റിതേഷ് ദേശ്മുഖ്, ജോണ്‍ എബ്രഹാം തുടങ്ങിയവരും ട്വീറ്റ് ചെയ്തു.

വന്‍കുടലിലെ അണുബാധമൂലം ഇന്നാണ് ഇര്‍ഫാന്‍ ഖാന്‍ (54) അന്തരിച്ചത്.മുംബൈ അന്ധേരിയിലെ കോകിലബെന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

Top