മ​ദാം തു​സാ​ഡ്​​സ് മെ​ഴു​ക്​ പ്ര​തി​മ മ്യൂ​സി​യ​ത്തി​ല്‍ ബോളിവുഡ് സുന്ദരി മധുബാലയും

​ല്‍​ഹി​യി​ലെ പ്ര​ശ​സ്​​ത​മാ​യ മ​ദാം തു​സാ​ഡ്​​സ്​ മെ​ഴു​ക്​ പ്ര​തി​മ മ്യൂ​സി​യ​ത്തി​ല്‍ ഇ​നി ​ബോ​ളി​വു​ഡ്​​ താ​രം മ​ധു​ബാ​ല​യും.

ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന്​ 1969 ല്‍ 36ാം ​വയസിൽ അ​ന്ത​രി​ച്ച​ മധുബാല ഇ​ന്ത്യ​ന്‍ സി​നി​മാ​താ​ര​ങ്ങ​ളി​ല്‍ ഏ​റ്റ​വും സു​ന്ദ​രി എന്നാണ് അറിയപ്പെട്ടിരുന്നത്.

1960 ല്‍ ​ഇ​വ​ര്‍ അ​ഭി​ന​യി​ച്ച ‘മു​ഗ​ള്‍ ഇ ​അ​സം’ എ​ന്ന സി​നി​മ​യി​ലെ അ​നാ​ര്‍​ക്ക​ലി​യു​ടെ വേ​ഷ​ത്തി​ലാ​ണ്​ പ്ര​തി​മ രൂ​പ​കല്‍​പ​ന ചെ​യ്​​തി​രി​ക്കു​ന്ന​ത്.

മ​ധു​ബാ​ല​യു​ടെ സ​ഹോ​ദ​രി മ​ധു​ര്‍ ബ്രി​ജ്​ അ​ട​ക്ക​മു​ള്ള​വ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യാ​ണ്​ ശി​ല്‍​പി​ക​ള്‍ പ്ര​തി​മ​ക്ക്​ അ​ന്തി​മ​രൂ​പം ന​ല്‍​കി​യ​ത്.

ക്രി​ക്ക​റ്റ്​ താ​രം ക​പി​ല്‍ ദേ​വ്, ഗാ​യി​ക ആ​ശ ബോ​സ്​​ലെ, ശ്രേ​യ ഘോ​ഷാ​ല്‍ എ​ന്നി​വ​രു​ടെ പ്ര​തി​മ​കളും മ്യൂ​സി​യ​ത്തി​ല്‍ നിർമിച്ചിട്ടുണ്ട്.

Top