കൊച്ചു കൂട്ടുകാരനെ കണ്ടെത്തിയ സന്തോഷത്തില്‍ ബോളിവുഡ് സുന്ദരി കത്രീന കൈഫ്

ബോളിവുഡ് സുന്ദരി കത്രീന കൈഫ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രം ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

‘മേരെ ബ്രദര്‍ കി ദുല്‍കന്‍’ എന്ന ചിത്രത്തില്‍ തനിക്കൊപ്പം അഭിനയിച്ച കുട്ടിയുമൊത്തുള്ള മനോഹരമായ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

ആറു വര്‍ഷങ്ങള്‍ക്കു ശേഷം താരം തന്റെ കൊച്ചു കൂട്ടുകാരനെ കണ്ട് മുട്ടുന്നത് പുതിയ ചിത്രമായ ‘ടൈഗര്‍ സിന്താ ഹേ’യുടെ ലൊക്കേഷനില്‍ വച്ചാണ്.

തന്നെക്കാളും നന്നായി സംസാരിക്കുന്ന ഒരാളെ കണ്ടെത്തിയെന്നും, ആറു വര്‍ഷം കൊണ്ട് തന്റെ കൂട്ടുകാരന്‍ വളര്‍ന്നു പോയെന്നും ഫോട്ടോയ്‌ക്കൊപ്പം താരം കുറിച്ചു.

Top