‘ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’; പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ട് അനുപം ഖേര്‍

anupam

ബോളിവുഡിന്റെ പ്രിയ താരം അനുപം ഖേറിന്റെ പുതിയ ചിത്രമാണ് ‘ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’. സിനിമയില്‍ മന്‍മോഹന്‍ സിങ്ങായി എത്തുന്നത് അനുപം ഖേര്‍ ആയിരിക്കും. പുതിയതായി സിനിമയിലെ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ചിത്രങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്. അനുപം ഖേര്‍ തന്നെയാണ് പുതിയ ചിത്രങ്ങള്‍ പങ്കു വെച്ചിരിക്കുന്നത്.

മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായ സഞ്ജയ് ഭാരുവിന്റെ ‘ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്ട്രര്‍, ദി മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍ സിങ്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സുനില്‍ ബോറയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ദേശീയ അവാര്‍ഡ് ജേതാവ് ഹന്‍സാല്‍ മേത്ത തിരക്കഥ നിര്‍വ്വഹിച്ച ചിത്രം വിജയ് രത്‌നാകറാണ് സംവിധാനം ചെയ്യുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട്മുമ്പായി 2018 ഡിസംബറില്‍ സിനിമ റിലീസ് ചെയ്യുവാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

Top