പുതിയ ചിത്രത്തില്‍ വേറിട്ട കഥാപാത്രമായി കങ്കണ റണൗത് ബിഗ്ബിയ്‌ക്കൊപ്പം

amithabh

ബോളിവുഡ് ബിഗ്ബി അമിതാഭ് ബച്ചനും, കങ്കണ റണൗത്തും ഒന്നിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആര്‍ ബല്‍കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലായിരിക്കും ഇരുവരും ഒന്നിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അംഗപരിമിതയായ യുവതിയെയായിരിക്കും കങ്കണ റണൗത് ചിത്രത്തില്‍ അവതരിപ്പിക്കുക.

എവറസ്റ്റ് കീഴടക്കിയ അംഗപരിമിതയായ ആദ്യ ഇന്ത്യക്കാരി അരുണിമ സിന്‍ഹയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തില്‍ കങ്കണ റണൗതിന്റെ മാര്‍ഗദശിയായ ആളായിട്ടായിരിക്കും അമിതാഭ് ബച്ചന്‍ അഭിനയിക്കുക. ചിത്രത്തിനായി രണ്ടുമാസത്തെ തയ്യാറെടുപ്പുകള്‍ വേണമെന്ന് കങ്കണ റണൗത് ആവശ്യപ്പെട്ടതായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

Top