ആദ്യമായി പൂജ ഭട്ടും, ആലിയ ഭട്ടും ഒരുമിക്കാന്‍ ഒരുങ്ങുന്നുവെന്ന് സൂചന

alia-bhatt-and-pooja

പുതിയ ചിത്രത്തിനായി സഹോദരിമാരായ പൂജ ഭട്ടും ആലിയ ഭട്ടും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വിദേശ യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയ പൂജ ഭട്ട് ആലിയ ഭട്ടിനും സഞ്ജയ് ദത്തിനുമൊപ്പം നിര്‍മ്മാണക്കമ്പനിയായ വിശേഷ് ഫിലിംസ് ഓഫീസില്‍ സടക്ക് 2 വിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സഹോദരിയുമായുള്ള ചിത്രം ഒരുങ്ങാന്‍ പോകുന്നതിന്റെ ആവേശത്തിലാണ് ആലിയ ഭട്ടെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു. ചിത്രം യാഥാര്‍ത്ഥ്യമായാല്‍ പൂജയും ആലിയയും ആദ്യമായായി ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്.

Top