ഹൈദരാബാദിൽ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ റെയ്​ഡ് ; പിടിയിലായത് ബോളിവുഡ് നടികള്‍

ഹൈദരാബാദ്: ഹൈദരാബാദിൽ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡില്‍ രണ്ട് ബോളിവുഡ് നടികള്‍ പിടിയിൽ.

ഹിന്ദി, തെലുങ്ക് ചിത്രങ്ങളില്‍ വേഷമിട്ട റിച്ച സക്സേനയും, ബംഗാളി ടി.വി.സീരിയിലുകളിലെ താരമായ സുബ്ര ചാറ്റര്‍ജിയുമാണ് പൊലീസ് പിടിയിലായത്.

ഹൈദരാബാദിലെ താജ് ബഞ്ചാര, താജ് ഡെക്കാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മുംബൈയില്‍ നിന്ന് തിങ്കളാഴ്ച ആണ് നടികള്‍ ഹൈദരാബാദില്‍ എത്തിയത്.

നടിമാരുടെ മൊബൈല്‍ ഫോണുകളും 55,000 രൂപയും കണ്ടെടുത്തിട്ടുണ്ട്. പെണ്‍വാണിഭ സംഘത്തിന്റെ പ്രധാന തലവൻ ജനാര്‍ദന്‍ എന്ന ജനിക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top