ഓണം ആഘോഷമാക്കികൊണ്ട് ബോളിവുഡ് താരറാണിമാര്‍

ണം മലയാളികളുടെ മാത്രം ആഘോഷമെന്ന് പറയാറുണ്ട്‌, എന്നാല്‍ ബോളിവുഡ് താരങ്ങളായ അമൃത അറോറ സഹോദരി മലൈക അറോറ, കരിഷ്മ കപൂര്‍ എന്നിവര്‍ ഓണസദ്യ ഉള്‍പ്പെടെ കഴിച്ച് ഓണം കെങ്കേമമാക്കിയിരിക്കുകയാണ്.

തിരുവോണ ദിവസം താരറാണിമാര്‍ ഒന്നിച്ചു ഓണസദ്യ കഴിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. 26 ഇനം വിഭവങ്ങളടങ്ങിയ സദ്യയാണ് ഇവര്‍ക്കായി ഒരുങ്ങിയത്‌.

പപ്പടം, പഴം, പായസം എന്നിവയെല്ലാം സദ്യയില്‍ ഉണ്ടായിരുന്നു. മലൈകയുടെയും അമൃതയുടെയും അമ്മയും മലയാളിയുമായ ജോയ്‌സി അറോറയാണ് സദ്യ ഒരുക്കിയത്.

സദ്യ ഒരുക്കി മേശയ്ക്കു മുന്നില്‍ ചോറു കഴിക്കാന്‍ ഇരിക്കുന്നതിന്റെ ഫോട്ടോ മലൈക തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

Top