സഹപ്രവർത്തകയുടെ പീഡനം : ബോളിവുഡ് താരം വിജയ് രാസ് അറസ്റ്റിൽ

മുംബെെ: സഹ പ്രവർത്തകയെ പീഡിപ്പിച്ച കുറ്റത്തിന് നടനും സംവിധായകനുമായ വിജയ് രാസ് അറസ്റ്റിൽ. പീഡനത്തിനിരയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.

വിദ്യാ ബാലൻ ചിത്രം ഷേർണിയുടെ ലൊക്കേഷനിൽ വച്ചായിരുന്നു സംഭവം നടന്നത്. മധ്യപ്രദേശിൽ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കെയാണ് അണിയറ പ്രവർത്തകരിൽ ഒരാളായ യുവതി, വിജയ് തന്നെ പീഡിപ്പിച്ചു എന്ന പരാതി നൽകിയത്.

Top