കാസ്റ്റിങ്ങ് കൗച്ചിനെകുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍

നിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറഞ്ഞ് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍.നേരത്തെയും സ്വര കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ബോളിവുഡിലെ ഒരു വലിയ പ്രൊഡ്യൂസറുടെ മാനേജരാണ് തന്നോട് മോശമായി പെരുമാറിയതെന്ന് നടി വെളിപ്പെടുത്തി.

”എന്നെ കണ്ടതു മുതല്‍ അയാളുടെ നോട്ടം ഏതോ വസ്തുവിനെ നോക്കുന്നതു പോലെയായിരുന്നു. പെട്ടെന്ന് അയാള്‍ ചാടിയെഴുന്നേറ്റ് എന്റെ ചെവിയില്‍ ചുംബിക്കാന്‍ ശ്രമിച്ചു. ഐ ലവ് യു ബേബി എന്ന് തുടര്‍ച്ചയായി പറഞ്ഞു കൊണ്ടിരുന്നു. അയാളുടെ വായില്‍ നിറയെ എന്റെറ മുടിയായിരുന്നു. ആ സാഹചര്യത്തെ എങ്ങനെ നേരിട്ടുവെന്ന് എനിക്ക് മാത്രമേ അറിയൂ. അവിടെ നിന്ന് ഓടിപ്പോരുകയായിരുന്നു എന്ന് വേണമെങ്കില്‍ പറയാം” – സ്വര പറഞ്ഞു.

‘ഹോളിവുഡില്‍ സംഭവിച്ചത് പുറത്തു പറയാന്‍ സമയം ഒരുപാട് എടുത്തു. അമേരിക്കന്‍ സമൂഹവും മാധ്യമങ്ങളും അതിജീവനം നടത്തിയ സ്ത്രീകള്‍ക്ക് നേരെ സഹതാപം കാണിക്കുകയും, പ്രതിഷേധങ്ങള്‍ ഉയര്‍ത്തുകയും ചെയ്തതോടെയാണ് നടിമാര്‍ തുറന്നു പറഞ്ഞ് രംഗത്തെത്തിയതെന്ന് സ്വര പറഞ്ഞു. തുറന്നു പറയുന്ന ഇരകളുടെ വാക്കുകള്‍ സ്വീകരിക്കാന്‍ സമൂഹം തയ്യാറായാല്‍ മാത്രമേ അവര്‍ക്ക് സുരക്ഷ തോന്നുകയുളളു. അവര്‍ പബ്ലിസിറ്റിക്ക് വേണ്ടി ശ്രമിക്കുകയാണെന്ന് ചിത്രീകരിക്കാന്‍ ശ്രമിക്കുകയല്ല വേണ്ടത്. നടന്മാരായാലും നടിമാരായാലും തുറന്നു പറയാന്‍ തയ്യാറാവരെ തുറന്ന ചെവികളുമായി സ്വീകരിക്കാന്‍ സമൂഹം തയ്യാറാവണം. എങ്കില്‍ മാത്രമേ അവര്‍ക്ക് സുരക്ഷിതമായി ഇത് അവതരിപ്പിക്കാന്‍ കഴിയുകയുളളുവെന്നും സ്വര പറഞ്ഞു.

Top