വെള്ളിത്തിരയിലും അമ്മയും മകളുമായി താരറാണി ശ്രീദേവിയും മകളും

ബോളിവുഡിന്റെ താരറാണി ശ്രീദേവിയുടെ മകളുടെ സിനിമാ പ്രവേശനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇതിനോടകം തന്നെ എത്തിയിരുന്നു.

യുവനടന്‍ ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഖട്ടറിനൊപ്പമാണ് ജാന്‍വി അരങ്ങേറുന്നത്.

കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന ചിത്രത്തിന് ധടക് എന്നാണ് പേരു നല്‍കിയിരിക്കുന്നത്.

എന്നാല്‍ ഏറ്റവും പുതിയതായി എത്തുന്ന വാര്‍ത്ത ചിത്രത്തില്‍ ജാന്‍വിയുടെ അമ്മയുടെ വേഷം അവതരിപ്പിക്കുന്നത് ശ്രീദേവി തന്നെയാണെന്നാണ്.

ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. അമ്മയും മകളും വെള്ളിത്തിരയിലും അങ്ങനെ തന്നെ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

സൂപ്പര്‍ ഹിറ്റ് മറാത്തി ചിത്രമായ സൈറാത്തിന്റെ ഹിന്ദി റീമേക്കാണ് ധടക്.

കൗമാരപ്രായക്കാരുടെ പ്രണയത്തെ കുറിച്ചുള്ളതാണ് ഈ ചിത്രം.

Top