ബോളിവുഡ് നടി ശശികല അന്തരിച്ചു

ഡൽഹി: ബോളിവുഡ് നടി ശശികല അന്തരിച്ചു.ഡൽഹിയിലെ സ്വവസതിയിലായിരുന്നു അന്ത്യം.

1959 ൽ ബിമൽ റോയിയുടെ സുജാത എന്ന ചിത്രത്തിൽ ശശികല ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു. അനുപമ, ഫൂൽ ഓർ പത്തർ, ആയി മിലൻ കി ബേല, ഗുംറ, വക്ത് ആന്റ്‌ ഖൂബ്‌സൂരത്ത് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. 1962ൽ പുറത്തിറങ്ങിയ ആരതി, 1974 ൽ പുറത്തിറങ്ങിയ ഛോട്ടെ സർക്കാർ എന്നിവയിൽ ശശികല ചെയ്ത വില്ലൻ വേഷങ്ങൾ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു.

1952 ലും (ആരതി), 1963 ലും (ഗുംറ) മികച്ച സഹനടിക്കുള്ള ഫിലിംഫെയർ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2007 ൽ പത്മശ്രീ ലഭിച്ചിട്ടുണ്ട്.

Top