ഹോളിവുഡ് നടി സ്കാർലറ്റ് ജൊഹാൻസൻ വിവാഹിതയായി

ഹോളിവുഡ് നടി സ്കാർലറ്റ് ജൊഹാൻസൻ വിവാഹിതയായി. സാറ്റർഡേ നൈറ്റ് ലൈവ് എന്ന ഷോയിലൂടെ പ്രശസ്തനായ ടെലിവിഷൻ താരം കോളിൻ ജോസ്റ്റ് ആണ് വരൻ. ഇരുവരുടെയും മൂന്ന് വർഷത്തെ പ്രണയസാഫല്യമാണ് കഴിഞ്ഞ ദിവസം നടന്ന സ്വകാര്യ വിവാഹ ചടങ്ങിലൂടെ പൂർണമായത്.

2017 -ലെ സാറ്റർഡേ നൈറ്റ് ലൈവ് ഷോയിലൂടെയാണ് ഇരുവരും അടുപ്പത്തിൽ ആകുന്നത്. ചാരിറ്റി ഓർഗനൈസേഷനായ മീൽസ് ഓൺ വീൽസ് ആണ് ഇരുവരുടെയും വിവാഹ വാർത്ത പുറത്ത് വിട്ടത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അടുത്ത കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു വിവാഹ ചടങ്ങ്.

ബ്ലോക്ക്‌ബസ്റ്റർ ചിത്രം അവൻജേഴ്‌സ് എന്റ്ഗെയിം ആണ് സ്കാർലറ്റ് ജൊഹാൻസന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ബ്ലാക്ക് വിഡോ, സിംഗ് 2 എന്നിവയാണ് സ്കാർലറ്റിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

Top