‘കുറ്റവാളികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയില്‍ ഇനിയില്ല’, ബോളിവുഡ് നടി ബിജെപി വിട്ടു

ന്യൂഡല്‍ഹി: ബോളിവുഡ് താരം മല്ലിക രജ്പുത് ബിജെപി വിട്ടു. ബലാത്സംഗികളെയും കുറ്റവാളികളെയും സംരക്ഷിക്കുന്ന പാര്‍ട്ടിയായി ബിജെപി മാറിയതിലുള്ള പ്രതിഷേധത്തെത്തുടര്‍ന്നാണ് പാര്‍ട്ടി വിട്ടതെന്നാണ് മല്ലിക പറയുന്നത്.

രാജിപ്രഖ്യാപനത്തിന് ശേഷം മല്ലിക ഫെയ്‌സ്ബുക്ക് ലൈവിലെത്തി പാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ചു. ”ഈ പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉണ്ടാകില്ല. തെറ്റുചെയ്യുന്നവരെ പാര്‍ട്ടി നിരന്തരം സംരക്ഷിക്കുന്നു. കത്വ സംഭവം രാജ്യത്ത് മുസ്ലിം, ഹിന്ദു വേര്‍തിരിവിലേക്ക് മാറി. പ്രതികളെ സംരക്ഷിക്കുന്ന ബിജെപിയുടെ ഭാഗമാകാന്‍ കഴിയില്ല”-മല്ലിക പറഞ്ഞു.

ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ ജില്ലയാണ് മല്ലികയുടെ സ്വദേശം, 2017 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പാണ് ബിജെപിയില്‍ ചേര്‍ന്നത്.

Top