Bollywood Actress Kajol Joined For Dhanush VIP 2 Movie

നീണ്ട രണ്ട് പതിറ്റാണ്ടിന് ശേഷം വീണ്ടും കോളിവുഡില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് കാജോള്‍. അരവിന്ദ് സ്വാമിക്കും പ്രഭുദേവയ്ക്കുമൊപ്പം 1997ല്‍ പുറത്തിറങ്ങിയ ‘മിന്‍സാര കനവി’ലാണ് കാജോള്‍ ആദ്യമായി തമിഴില്‍ അഭിനയിച്ചത്.

സിനിമയും അതിലെ എ.ആര്‍.റഹ്മാന്റെ പാട്ടുകളും വമ്പന്‍ ഹിറ്റായെങ്കിലും കാജോള്‍ പിന്നീട് തമിഴില്‍ നിന്നുവന്ന അവസരങ്ങളൊന്നും സ്വീകരിച്ചില്ല. ബോളിവുഡില്‍ ഒരു മികച്ച കരിയര്‍ നിര്‍മ്മിച്ചെടുക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. ഇപ്പോള്‍ സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ‘വേലയില്ലാ പട്ടധാരി’യിലൂടെ ധനുഷിനൊപ്പം തമിഴിലേക്ക് തിരിച്ചെത്തുകയാണ് കാജോള്‍.

ഒരു പുതിയ സംഘത്തിനൊപ്പം കോളിവുഡില്‍ തിരിച്ചെത്തിയതിന്റെ സന്തോഷം അവര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചു. ധനുഷിനും സൗന്ദര്യയ്ക്കുമൊപ്പം ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രമാണ് കാജോള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

വ്യാഴാഴ്ചയാണ് വിഐപി 2(വേലയില്ലാ പട്ടധാരി) ചിത്രീകരണം ആരംഭിച്ചത്. വേല്‍രാജ് സംവിധാനം ചെയ്ത വേലയില്ലാ പട്ടധാരിയിലെ അഭിനേതാക്കളെയെല്ലാം നിലനിര്‍ത്തിയിട്ടുണ്ട് സൗന്ദര്യ രണ്ടാംഭാഗത്തില്‍. കാജോളിനൊപ്പം വിവേക്, അമലപോള്‍, സമുദ്രക്കനി എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തും

Top