യുവിക്ക്‌ ജീവിതത്തിലെ അടുത്ത ഇന്നിംഗ്‌സിന് ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍

ന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായ യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തോട് പ്രതികരിച്ച് നിരവധി ബോളിവുഡ് താരങ്ങളും രംഗത്ത് എത്തി.

‘ഓര്‍മ്മകള്‍ക്ക് നന്ദി, താങ്കള്‍ ഒരു യോദ്ധാവും ഒരുപാട് പേര്‍ക്ക് പ്രചോദനവുമായിരുന്നു. ജീവിതത്തിലെ അടുത്ത ഇന്നിംഗ്‌സിന് എല്ലാ ആശംസകളും’ എന്നാണ് അനുഷ്‌ക ശര്‍മ്മ പറഞ്ഞത്. തന്റെ ഏറ്റവും ഫേഫറേറ്റീവ് ആയ ക്രിക്കറ്റ് താരം ആരെന്ന ചോദ്യത്തിന് താങ്കളാണ് ഉത്തരം എന്നാണ് നേഹ ധുപിയ പറഞ്ഞത്. അതൊരിക്കലും മാറില്ലെന്നും നേഹ പറയുന്നു.

യുവരാജ് താങ്കള്‍ എന്നും എപ്പോഴും എന്റെ ഫേവറേറ്റീവ് ആയി തുടരുമെന്നാണ് ഹുമ ഖുറേഷി പറയുന്നത്. എപ്പോഴും സ്‌നേഹം മാത്രം, എല്ലാ ആശംസകളും നേരുന്നു എന്നും ഖുറേഷി പറഞ്ഞു.

Top