Bollywood actress Alia Bhatt take breake from the film

aaliya-bhatt

സിനിമയില്‍ തുടക്കം കുറിച്ച കാലം മുതല്‍ തന്നെ കൈ നിറയെ ചിത്രങ്ങളുള്ള ബോളിവുഡ് നായികയാണ് ആലിയ ഭട്ട്.

സിനിമയില്‍ നിന്നും ആറുമാസത്തെ ബ്രേക്കെടുക്കാന്‍ ഒരുങ്ങുകയാണ് താരം ഇപ്പോള്‍.

സെപ്തംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന അയന്‍ മുഖര്‍ജിയുടെ ഡ്രാഗണ്‍ ആണ് ആലിയയുടെ അടുത്ത ചിത്രം. അതുകൊണ്ടുതന്നെ സെപ്തംബര്‍ വരെ സിനിമയില്‍ നിന്നും മാറി നില്‍ക്കാനാണ് താരത്തിന്റെ തീരുമാനം.

ഈ കാലയളവിനുള്ളില്‍ പിയാനോയും കഥകും പഠിക്കണമെന്നും ആലിയ പറയുന്നു. മാത്രമല്ല ഇടവേള ദിവസങ്ങളിലെ ആലിയയുടെ പദ്ധതികള്‍ നിരവധിയാണ്.

Top