ബോളിവുഡ് താരം വിശാൽ ആനന്ദ് നിര്യാതനായി

ബോളിവുഡ് സീനിയർ താരം വിശാൽ ആനന്ദ് അന്തരിച്ചു. 82 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു താരം. വിശാൽ ആനന്ദിന്റെ കുടുംബം തന്നെയാണ് മരണവാർത്ത പുറത്തുവിട്ടത്.

1976 ഇൽ പുറത്തിറങ്ങിയ ചൽത്തെ ചൽത്തെ എന്ന ചിത്രത്തിലൂടെയാണ് വിശാൽ ബോളിവുഡ് സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ഇദ്ദേഹത്തിന്റെ ഹിന്ദുസ്ഥാൻ കി കസം, ടാക്സി ഡ്രൈവർ എന്നീ ചിത്രങ്ങളിലെ പ്രകടനം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

Top