സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം വരുണ്‍ ധവാന് പരിക്ക്

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ ബോളിവുഡ് താരം വരുണ്‍ ധവാന് പരിക്ക്. ‘വിഡി 18’ എന്ന് താത്കാലിക പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു താരത്തിന് പരിക്ക്.

നീരുവെച്ച കാലിന്റെ ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഇരുമ്പ് കമ്പിയില്‍ കാലിടിച്ചാണ് പരിക്കുപറ്റിയതെന്ന് താരം വ്യക്തമാക്കി. ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ ഇതിന് മുന്‍പും വരുണ്‍ ധവാന് പരിക്കേറ്റിരുന്നു. സംവിധായകന്‍ അറ്റ്‌ലീ അവതരിപ്പിക്കുന്ന ചിത്രമാണ് ‘വിഡി 18’. 2024-ല്‍ തിയേറ്ററുകളിലെത്തുന്ന ചിത്രം കലീസ് ആണ് സംവിധാനം ചെയ്യുന്നത്. ഒരു മാസ്സ് ആക്ഷന്‍ എന്റര്‍ടെയിനറായിരിക്കും ‘വിഡി 18’ സൂചനകള്‍.

 

Top