ബോളിവുഡ് നടന്‍ സണ്ണി ഡിയോള്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സണ്ണി ഡിയോള്‍ ബിജെപിയില്‍ ചേര്‍ന്നു. അമൃത്‌സറില്‍ ബിജെപി സ്ഥാനാര്‍ഥിയായി സണ്ണി മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമനില്‍ നിന്ന് സണ്ണി ബിജെപി അംഗത്വം സ്വീകരിച്ചു.

62 കാരനായ സണ്ണി കഴിഞ്ഞയാഴ്ച ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 30 വര്‍ഷക്കാലമായി ബോളിവുഡ് സിനിമയിലെ സുപരിചിത മുഖമാണ് സണ്ണി ഡിയോള്‍. നിരവധി സൂപ്പര്‍ഹിറ്റ് ഹിന്ദി ചിത്രങ്ങളിലെ നായകനാണ് അദ്ദേഹം. ബ്ലാങ്ക് ആണ് റിലീസ് ആവാനിരിക്കുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ.

Top