ബോളിവുഡ്‌ സിനിമാ താരം രാഹുല്‍ റോയി ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു

ന്യൂഡല്‍ഹി: ബോളിവുഡ്‌ സിനിമാ താരം രാഹുല്‍ റോയി ബിജെപിയില്‍ ചേര്‍ന്നു.

കേന്ദ്രസഹമന്ത്രി വിജയ് ഗോയലിന്റെ സാന്നിധ്യത്തിലാണ് രാഹുല്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും രാജ്യത്തെ മുന്നോട്ട് നയിക്കുമ്പോള്‍ ഉണ്ടാവുന്ന പുരോഗതി ശ്രദ്ധേയമാണെന്നും, അതിലൂടെ ലോകം ഇന്ത്യയെ നോക്കിക്കാണുന്നതിലുള്ള കാഴ്ച്ചപ്പാടുകളിലും മാറ്റം വന്നിരിക്കുന്നെന്നും, എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തരമായ ദിനമാണിന്ന്, എന്നായിരുന്നു രാഹുല്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതിനു ശേഷം പ്രതികരിച്ചത്.

അംഗത്വം സ്വീകരിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും രാഹുല്‍ കൂടിക്കാഴ്ച്ച നടത്തി.

1990ല്‍ പുറത്തിറങ്ങിയ ‘ആഷിഖി’ എന്ന ചിത്രത്തിലൂടെയാണ് രാഹുല്‍ റോയി ശ്രദ്ധേയനായത്.

2007ല്‍ ബിഗ് ബോസ് എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയിലെ വിജയിയുമായിരുന്നു രാഹുല്‍.

Top