ബോളിവുഡ് നടനും സംവിധായകനുമായിരുന്ന നീരജ് വോറ അന്തരിച്ചു

മുംബൈ : ബോളിവുഡ് നടനും സംവിധായകനുമായിരുന്ന നീരജ് വോറ (54) അന്തരിച്ചു.

വ്യാഴാഴ്ച രാവിലെ മുംബൈയിലെ ക്രിട്ടികെയർ ആശുപത്രിയിലായിരുന്നു അന്ത്യം.

അസുഖബാധിതനായി ദീർഘനാളായി കോമയിൽ ആയിരുന്നു നീരജ് വോറ . വെള്ളിയാഴ്ച്ച മൂന്നിന് മൂംബൈയിലെ സാന്തക്രൂസിലാണ് ശവസംസ്കാരം.

കമ്പനി, പുക്കർ, രങ്കില, സത്യ, മൻ തുടങ്ങിയ ചിത്രങ്ങളിൽ നീരജ് അഭിനയിച്ചു. ഫിർ ഹെര ഫെറി എന്ന സിനിമയുടെ സംവിധായകൻ ആയിരുന്നു നീരജ്.

Top