ബോളിവുഡ് താരം ഗോവിന്ദ കൊവിഡ് മുക്തനായി

മുംബൈ: ബോളിവുഡ് നടന്‍ ഗോവിന്ദ കൊവിഡ് മുക്തനായി. കൊവിഡ് നെഗറ്റീവായെന്ന സന്തോഷവാര്‍ത്ത താരം തന്റെ ട്രേഡ്മാര്‍ക്ക് സ്‌റ്റൈലിലൂടെ ആരാധകരെ അറിയിച്ചു. ചുവപ്പും കറുപ്പും വരയുള്ള വെള്ള ടീഷര്‍ട്ട് ധരിച്ച് സിഗ്‌നേച്ചര്‍ സ്‌റ്റൈലില്‍ വാതില്‍ തുറന്ന് വരുന്ന വീഡിയോയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

‘ഞാന്‍ തിരിച്ചെത്തി’ എന്ന് വീഡിയോക്കൊപ്പം താരം എഴുതിയിട്ടുണ്ട്. വീട്ടില്‍ സുരക്ഷിതനായിരിക്കൂ എന്ന് കമന്റ് ചെയ്തുകൊണ്ട് ആരാധകര്‍ ഗോവിന്ദക്ക് ആശംസകള്‍ അറിയിച്ചു. കൂടാതെ, ബോളിവുഡ് യുവനടന്മാരായ രണ്‍വീര്‍ സിംഗ്, സിദ്ധാന്ത് ചതുര്‍വേദി എന്നിവരും താരത്തിന്റെ പോസ്റ്റില്‍ പ്രതികരിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് കൊവിഡ് പോസിറ്റീവായ വിവരം താരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവരോട് കൊവിഡ് പരിശോധനക്ക് വിധേയമാകണമെന്നും ഹീറോ നമ്പര്‍ 1 ഫെയിം നിര്‍ദേശിച്ചു.

 

Top