ബോളിവുഡ് താരം ദിലീപ് കുമാറിന്റെ ആരോഗ്യനില തൃപ്തികരം, ഇന്ന് ആശുപത്രി വിടും

ബോളിവുഡിലെ മുതിര്‍ന്ന താരം ദിലീപ് കുമാര്‍ ഇന്ന് ആശുപത്രി വിട്ടേയ്ക്കും. താരത്തെ പ്ലൂറല്‍ ആസ്പിറേഷന്‍ ചികിത്സക്ക് വിധേയമാക്കിയതായും ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണെന്നും അടുത്ത ബന്ധുക്കള്‍ അറിയിച്ചു. മുംബൈയിലെ പിഡി ഹിന്ദുജ ആശുപത്രിയിലാണ് താരം ചികിത്സയിലുള്ളത്.

ദിലീപ് കുമാര്‍ മുതിര്‍ന്ന ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ചികിത്സയിലാണെന്നും ഉടന്‍ തന്നെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമെന്നും ഭാര്യ സൈറ ബാനു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് ഐതിഹാസിക നടന്‍ ദിലീപ് കുമാറിനെ ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഹിന്നൂര്‍, രാം ഔര്‍ ശ്യാം തുടങ്ങി നിരവധി ക്ലാസിക് ചിത്രങ്ങളിലൂടെ ഹിന്ദി ചലച്ചിത്രമേഖലയില്‍ പ്രഗല്‍ഭനായ താരമാണ് ദിലീപ് കുമാര്‍.

1998ല്‍ പുറത്തിറങ്ങിയ ഖിലയാണ് നടന്‍ അഭിനയിച്ച് അവസാന ചിത്രം. മുഹമ്മദ് യൂസഫ് ഖാന്‍ എന്നാണ് യഥാര്‍ഥ പേര്.

Top