ബോളിവുഡ് നടന്‍ ദിലീപ് കുമാര്‍ ആശുപത്രിയില്‍, ആരോഗ്യനില തൃപ്തികരം

മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ദിലീപ് കുമാര്‍ (94) ആശുപത്രിയില്‍.

നിര്‍ജലീകരണത്തെ തുടര്‍ന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ കുറേവര്‍ഷങ്ങളായി ദിലീപ് കുമാര്‍ വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ക്ഷീണിതനാണ്.

Top