വര്‍ഗീയ സ്പര്‍ധയുണ്ടാക്കുന്ന വീഡിയോ ഷെയര്‍ ചെയ്തു; ബോളിവുഡ് നടന്‍ അറസ്റ്റില്‍

മുംബൈ:സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന് ബോളിവുഡ് നടന്‍ അജാസ് ഖാന്‍ അറസ്റ്റില്‍. മുംബൈ സൈബര്‍ പോലീസാണ് നടനെ അറസ്റ്റ് ചെയ്തത്.

വര്‍ഗീയ വിദ്വേഷം പരത്തുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാതിനെ തുടര്‍ന്ന് ഇത് പോസ്റ്റ് ചെയ്തത് അജാസ് ഖാനെന്നു കണ്ടെത്തിയത്. പൊതു ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ സ്പര്‍ധയുണ്ടാക്കുന്നതും വ്യത്യസ്ത മതങ്ങളിലെ ജനവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്ന തരത്തിലുള്ള വീഡിയോകളാണ് അജാസ് ഖാന്‍ പോസ്റ്റ് ചെയ്തതെന്നും പോലീസ് പറയുന്നു.

ഐ പി സി, ഐ ടി ആക്റ്റ് സെക്ഷന്‍ 67 എന്നീ വകുപ്പുകളിലായി അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Top