നടന്‍ ആമിര്‍ഖാന്റെ അസിസ്റ്റന്റ് അമോസ് അന്തരിച്ചു

മുംബൈ : ബോളിവുഡ് നടന്‍ ആമിര്‍ഖാന്റെ അസിസ്റ്റന്റ് അമോസ് അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണം. ശാരീരിക അസ്വസ്ഥകളെത്തുടര്‍ന്ന് ഹോളി ഫാമിലി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ 25 വര്‍ഷമായി ആമിര്‍ ഖാനൊപ്പമായിരുന്നു അമോസ് ജോലി ചെയ്തിരുന്നത്. അമോസിന്റെ ആകസ്മിക മരണത്തില്‍ ആകെ അസ്വസ്ഥനാണെന്നും ജീവിതത്തിലെ വലിയൊരു നഷ്ടമാണെന്നും ആമിര്‍ പറഞ്ഞു. ഭാര്യയും രണ്ടു മക്കളുമാണ് അമോസിനുള്ളത്.

Top