ബോളിവുഡിലെ പ്രണയങ്ങള്‍ എല്ലാം കെട്ടുകഥകള്‍; നവാസുദ്ദീന്‍ സിദ്ദിഖി

പ്രണയകഥകള്‍ പറഞ്ഞിട്ടുള്ള ബോളിവുഡ് സിനിമകള്‍ എല്ലാം തന്നെ ഹിറ്റായിട്ടുളളവയാണ്. അപ്പോഴാണ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ തുറന്ന് പറച്ചില്‍. ബോളിവുഡിലെ പ്രണയ സിനിമകള്‍ക്ക് ജീവിതവുമായി ഒരു ബന്ധവുമില്ലെന്നാണ് നവാസുദ്ദീന്‍ സിദ്ദിഖി പറയുന്നത്.

ജീവിതത്തിലെ പ്രണയത്തോളം വരുന്ന സിനിമകള്‍ ഒന്നും തന്നെ ഇല്ല. സിനിമയിലെ പ്രണയത്തേക്കാള്‍ മനോഹരാമായ പ്രണയങ്ങള്‍ ജീവിത്തില്‍ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുതിയ ചിത്രമായ ഫോട്ടോഗ്രാഫറിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ബോളിവുഡ് സിനിമകളിലെ പ്രണയത്തെക്കുറിച്ച് നവാസുദ്ദീന്‍ സംസാരിച്ചത്.

സിനിമയിലെ പ്രണയമല്ല യഥാര്‍ത്ഥ പ്രണയം. സനിമയിലെ പ്രണയങ്ങള്‍ എല്ലാം കെട്ടുകഥകളാണെന്നും നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞു. റിതേഷ് ബാദ്ര സംവിധാനം ചെയ്യുന്ന ‘ഫോട്ടോഗ്രാഫില്‍’ ജീവിതത്തോട് പടപൊരുതുന്ന ഒരു ഫോട്ടോഗ്രാഫറുടെ വേഷമാണ് നവാസുദ്ദീന്‍ സിദ്ദിഖിയുടേത്. ചിത്രം മേയ് 17ന് റിലീസ് ചെയ്യും

Top