ബൊളീവിയയിലെ ബസ്സ് അപകടം;മരണം 22 കടന്നു

accident

ലാപാസ്; ബൊളീവിയയില്‍ ഉണ്ടായ ബസ്സ് അപകടത്തില്‍ 22 പേര്‍ മരിച്ചു. 37 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ലാപാസില്‍നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ചലപാട്ട റോഡിലാണ് ശനിയാഴ്ച അപകടം ഉണ്ടായത്. ഇടുങ്ങിയ റോഡില്‍ ബസ്സ് അമിത വേഗത്തില്‍ സഞ്ചരിച്ചതാണ് അപകടത്തിന് കാരണം.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു. ഇടുങ്ങിയ ഹൈവേകളുള്ള ബോളീവിയന്‍ മലയോരമേഖലയില്‍ ബസപകടങ്ങള്‍ പതിവാണ്. മലനിരകളില്‍ വീശുന്ന ശക്തമായ കാറ്റും അപടകാരണമാകാറുണ്ട്.

Top