ബൊക്കോ ഹറാം ;  നൈജീരിയൻ ഭരണകൂടം ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് യുഎൻ

UN

അബൂജ : ബൊക്കോ ഹറാം തീവ്രവാദികള്‍ നടത്തുന്ന അക്രമണങ്ങൾക്കെതിരെ നൈജീരിയൻ ഭരണകൂടം ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്ര സഭ. ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ ആൻറോണിയോ ഗ്യൂട്ടർറസാണ് ശക്തമായ നടപടികൾ കൈക്കൊള്ളാൻ നൈജീരിയൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടത്.

വടക്കുകിഴക്കൻ നൈജീരിയൻ നഗരമായ റാൻ ടൗൺ ആക്രമിച്ചവരെ പിടികൂടാനും പ്രോസിക്യൂട്ട് ചെയ്യാനും അദ്ദേഹം സർക്കാരിനോട് പറഞ്ഞു. മേഖലയിൽ ബൊക്കോ ഹറാം തീവ്രവാദികള്‍ നടത്തിയ അക്രമങ്ങളുടെ റിപ്പോർട്ടിൽ സെക്രട്ടറി ജനറൽ ഒപ്പുവെച്ചു.

റാൻ മേഖലയിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് സന്നദ്ധ സംഘടന പ്രവർത്തകർ കൊലപ്പെട്ട സംഭവത്തെ അദ്ദേഹം അപലപിച്ചു. നൈജീരിയൻ സ്വദേശികളായ സന്നദ്ധ സംഘടന പ്രവർത്തകരാണ് ബൊക്കോ ഹറാം ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

നൈജീരിയയിലെ ഗവൺമെന്റും രാഷ്ട്രീയ പാർട്ടികളും ഈ വിഷയത്തിൽ ഒന്നിച്ചു നിൽക്കണമെന്നും. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ആൻറോണിയോ ഗ്യൂട്ടർറസ് വ്യക്തമാക്കി.

ബൊക്കോ ഹറാം ആക്രമണത്തിൽ നിന്നും രക്ഷയായി നൈജീരിയയിലെ ജനങ്ങൾക്ക് സഹായങ്ങൾ നൽകുന്ന നിരവധി സന്നദ്ധ സംഘടന പ്രവർത്തകർക്ക് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. ഇവരെ താൽക്കാലികമായി മേഖലയിൽ നിന്നും ഒഴിപ്പിച്ചു.

ഇസ്ലാമികനിയമത്തിന്റെ കർശന വ്യാഖ്യാനം നടപ്പിലാക്കി സംസ്ഥാനത്തെ മാറ്റിയെടുക്കനാണ് ബൊക്കോ ഹറാം തീവ്രവാദികള്‍ ശ്രമിക്കുന്നത്. 2009-ൽ ബൊക്കോ ഹറാം സംഘർഷം ആരംഭിച്ചതിനു ശേഷം 20,000ത്തിലധികം പേർ കൊല്ലപ്പെടുകയും 2 മില്യൺ ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Top