ബൊക്കോ ഹറാം ഭീകരർ തടവിലാക്കിയ ചിബോക് പെൺകുട്ടികൾ തിരിച്ചെത്തി

അബൂജ: ബൊക്കോ ഹറാം ഭീകരരുടെ തടവിൽ നിന്ന് മോചനം ലഭിച്ച 82 ചിബോക് പെൺകുട്ടികൾ സ്വദേശത്ത് തിരിച്ചെത്തി.

മൂന്നു വർഷത്തെ തടവു ജീവിതത്തിനൊടുവിലാണ് ഇവർക്ക് മോചനം ലഭിച്ചത്. നാട്ടിൽ തിരിച്ചെത്തിയ പെൺകുട്ടികളെ കുടുംബാംഗങ്ങളും സുഹൃത്തുകളും ചേർന്ന് ആഘോഷപൂർവം സ്വീകരിച്ചു.

ആനന്ദക്കണ്ണീരൊഴുക്കി പെൺകുട്ടികളെ സ്വീകരിച്ച കുടുംബാംഗങ്ങൾ നൃത്തമാടി വരവ് ആഘോഷമാക്കി.

2014 ഏപ്രിലിലാണ് 276 പെണ്‍കുട്ടികളെ ഭീകരർ തട്ടിക്കൊണ്ടുപോയത്. ചിബോക്കിലെ ഗവണ്‍മെന്‍റ് ഗേള്‍സ് സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പെണ്‍കുട്ടികളെ തട്ടിയെടുത്ത സംഭവം അന്താരാഷ്ട്രശ്രദ്ധ നേടിയിരുന്നു.

ഇവരില്‍ 50 പേര്‍ അപ്പോള്‍ത്തന്നെ ഭീകരരില്‍ നിന്ന് രക്ഷപ്പെട്ട് തിരിച്ചെത്തി. പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്. നൂറിലേറെ പെണ്‍കുട്ടികള്‍ ഇനിയും മോചിതരാകാനുണ്ട്.

Top